Wednesday, January 02, 2013

മുട്ടറ്റമേയുള്ളു ഭൂതകാലക്കുളിർ




ഇന്ന് ഞാൻ ഉണർന്നത് തെരുവിലേക്ക് തുറക്കുന്ന വാതിലും കടലിലേക്ക് തുറക്കുന്ന ജനലുമുള്ള ഒരു വീട്ടിലായിരുന്നു. തെരുവ് ഇനിയും ഉണർന്നിട്ടില്ല. ഇന്നലെ രാത്രി വന്ന ചരക്കുവണ്ടികൾ റോഡിനരികുചേർന്ന് ഉറങ്ങുന്നു. ആദ്യത്തെ ബോട്ടിന് നഗരം പിടിക്കാനുള്ള ചിലരുടെ നിഴലനങ്ങൾ. നടന്ന് രണ്ടാമത്തെ വലത് ഗർവാസ്രാങ്ക് ഇടവഴിയിൽ പണ്ട് വാസ്കോഡഗാമയുടെ കൂടെ വന്ന് തിരിച്ചു പോകാത്ത മാർസേലാസ് വാലാസ് താമസിക്കുന്ന വീടിന് മുന്നിലെ ചായക്കടിൽ ഫ്രാൻസിസാശാനെ കണ്ടു. ഒന്നിച്ചൊരു ചായ കുടിച്ച് ആശാന്റെ കൂടെ കളരിവരെ നടന്നു. കുട്ടികൾ കാറൽമാൻ ചരിതം തകർത്ത് ചവിട്ടുന്നു. 

തിരികെ വന്ന് ജനൽ തുറന്നപ്പോൾ ഇന്നലെ രാത്രി കടലിൽ പോയ വള്ളങ്ങളുടെ തിരികെ വരവ്. ഏറ്റവും മുന്നിൽ പടനായകനെ പോലെ തോമാശ്ലീഹ.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP