Friday, February 21, 2014

മുന്നായീശ്വരൻ

രാത്രികാവലിന് പൊനത്തിലേക്ക് പുറപ്പെട്ട മുന്നായോറ്‌* മലകയറുമ്പോൾ തുളർവനത്തിൽ തെങ്ങോളം തീകണ്ട്‌ തിരികെ ഓടി. പുഴക്കരയിൽ വെച്ച്  ആപത്താണെന്റെ മുന്നായോറേ എന്നും പറഞ്ഞ് വഴി തടഞ്ഞ  പനകൂലെ വീടര് കാര്യം  പറഞ്ഞു. കാട്ടൂരെ നായന്മാര് കേക്കൂലോം കയ്യേറി ആണായിപ്പിറന്നവരെയൊക്കെ വെട്ടീ, അതുകണ്ട് കൂലോത്തെ തമ്പുരാട്ടിമാര് കിണറ്റിൽ ചാടി. ആപത്ത്  വകവെക്കാതെ കേക്കൂലോത്തെത്തിയ മുന്നായോറെ  പടിപ്പുര എത്തുമ്പോഴേക്കും കാട്ടൂരെ വാല്ല്യക്കാര് വെട്ടി തുണ്ടമാക്കി. അവിടെ തന്നെ കുഴിച്ചിട്ട് രണ്ട്‌ മാവും വെച്ചു.
...
കാട്ടൂരേ നായന്മാരേ എന്ന അലർച്ചകേട്ട് നായന്മാരൊക്കെ പേടിച്ച്  ആൾക്കുട്ടത്തിൽ ഒളിച്ചു. പ്രതികാരദാഹത്താൽ  ഉറഞ്ഞെഴുന്നേറ്റ മുന്നായീശ്വരനെ  ഒരു ദേശം വണങ്ങി. ഉരുതലമൂർച്ചയുള്ള  വാളുമേന്തി  തറവാട്ടിലും, പുഴക്കരയിലും, കൂന്നിന്റെ ചെരുവിലും മുന്നായീശ്വരൻ  കാട്ടൂർ നായന്മാരെ തിരഞ്ഞോടിപ്പോയി. അകാശം മുട്ടേ വളർന്ന രണ്ട് മാവിനു ചുറ്റും ഒരു ദേശം ഇലയനക്കം പോലുമില്ലാത്ത നിശബ്ദതയിൽ മുന്നായീശ്വരനെ കാത്തുനിന്നു. ഉഗ്രകോപം ശമിച്ച് പടിപ്പുരയിറങ്ങി മുന്നായീശ്വരൻ മാവിന്റെ ചോട്ടിലെത്തി. മാവിനെ വലം വെച്ചു, ചേർന്നു നിന്നു. സ്വകാര്യമായി എന്തോ മന്ത്രിച്ച്  മറുപടിക്കായി കാത്തുകൂർപ്പിച്ചു നിന്നു. പോടുന്നനെ വീശിയൊരു തുളുനാടൻ കാറ്റിൽ മാവിലകളനങ്ങി, മാവുകളാടിയുലഞ്ഞു.                                                                                                                                                                                           
മുന്നായോറ്‌* - മുന്നായി നെല്ലിന്റെ കൂലിക്കാരൻ.

4 comments:

-സു‍-|Sunil 12:59 PM  

Happy to see you again Thulasi.. Nice one..

Ravichandran Poduval 3:06 AM  

after a long break seeing again

congrats

Vempally|വെമ്പള്ളി 7:21 AM  

കുറെ നാളുകള്ക്ക് ശേഷമാണ് തുളസിയുടെ ബ്ലോഗിലെത്തിയത്, തിരികെ എത്തിയപ്പോ പഴയ സന്തോഷവും തിരികെ എത്തി

Syam 7:40 AM  

Nice shot!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP